Friday, 21 June 2019

Vayana varam Celebrations - 2019-20

Binoy Thomas






Santhosh Keezhattoor,  Film actor



                ജി.ജി.വി.എച്ച്.എസ്.എസ്. ചെറുകുന്നിലെ 2019 വർഷത്തെ വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം യുവസാഹിത്യകാരനായ ശ്രീ.വിനോയ് തോമസ് നിർവഹിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയുo പുതുക്കിയ വായനാമുറിയുടെയും ഉദ്ഘാടനം പ്രശസ്ത സിനിമാ നാടക നടൻ ശ്രീ.സന്തോഷ് കീഴാറ്റൂർ നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. ബാല്യകാല സഖിയിലെ ഒരേട് കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചു കൊണ്ട് പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ ആനയിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ ടി.വി.വിജയൻ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പി ടി.എ പ്രസിഡണ്ട് ഒ .മോഹനൻ ,സീനിയർ അസിസ്റ്റൻറ് പ്രമീള ടീച്ചർ, കണ്ണപുരം എ.കെ.ജി വായനശാല സെക്രട്ടറി സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. ലൈബ്രറി കൺവീനർ സുഗത.യു, വിദ്യാരംഗം കൺവീനർ വി.പി ജ്യോതി ലക്ഷ്മി, സി.വി സുരേഷ് ബാബു,കെ.ലതിക ,പി ബിന്ദു .എം.ഫൈസൽ തുടങ്ങിയവർ നേതൃത്യം നൽകി.സ്കൂൾ വായനാമുറിയിലേക്കുള്ള പുസ്തകങ്ങൾ കണ്ണപുരം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.ശ്രീധരൻ സ്കൂൾ പ്രിൻസിപ്പാൾ യാസർ മാസ്റ്റർക്ക് കൈമാറി.