ggvhsscherukunnu793@gmail.com, Ph:04972861793
Monday, 12 October 2020
Pain into Power - Webinar
കണ്ണൂർ ചൈൽഡ്ലൈനും ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയും സംയുക്തമായി ചെറുകുന്ന് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾക്കായി അന്താരാഷ്ട്ര ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി "Pain into Power" എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ ചൈൽഡ്‌ലൈൻ ജില്ലാ കോഡിനേറ്റർ അമൽ ജിത്ത് തോമസ് സ്വാഗതം പറഞ്ഞു. അധ്യാപിക അജിത ഇ യുടെ അദ്ധ്യക്ഷതയിൽ സബ് ജഡ്ജും ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയുമായ സി സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രസ്തുത വേളയിൽ വീശിഷ്ടാഥിതികളായി സബ് ജഡ്ജ് ശ്രീമതി. ഹരിപ്രിയ നമ്പ്യാർ, മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ശ്രീമതി. അരുണിമ വി എ, കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് -2 ശ്രീമതി. റുക്‌മ എസ് രാജ് എന്നിവർ കുട്ടികളുമായി സംവദിച്ചു. പരിപാടിയിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ നിന്നും ഏതൊക്കെ രീതിയിൽ രക്ഷപ്പെടാം എന്നും, കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണയും നിയമോപദേശവും നൽകി. ചൈൽഡ് ലൈൻ സെന്റർ കോഡിനേറ്റർ സുമേഷ് പി.പി നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment